കൊല്ലം: ശബരിമല സീസണിലെ തിരക്കു പ്രമാണിച്ച് ചില ട്രെയിനുകളിൽ ഇന്നു മുതൽ താത്കാലികമായി അധിക കോച്ചുകൾ ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാരെക്കൂടി ഉദ്ദേശിച്ചാണ് കോച്ചുകളുടെ എണ്ണം കൂട്ടുന്നതെന്നും അറിയിപ്പിൽ വ്യക്തമാക്കി.
കാരയ്ക്കലിൽനിന്നു പുറപ്പെടുന്ന കാരയ്ക്കൽ - എറണാകുളം ജംഗ്ഷൻ എക്സ്പ്രസിൽ ഇന്ന് ഒരു സ്ലീപ്പർ ക്ലാസ് കോച്ചുകൂടി ഉൾപ്പെടുത്തും. എറണാകുളം ജംഗ്ഷനിൽനിന്ന് നാളെ പുറപ്പെടുന്ന എറണാകുളം ജംഗ്ഷൻ - കാരയ്ക്കൽ എക്സ്പ്രസിൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് കൂടി ഉൾപ്പെടുത്തും.
ഇന്നു മുതൽ 24 വരെ തിരുവനന്തപുരം സെൻട്രലിൽനിന്നു പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിൽ ഒരു സെക്കൻഡ് ക്ലാസ് സിറ്റിംഗ് (നോൺ എസി) കോച്ച് കൂടി ഉൾപ്പെടുത്തും. ഇതു കൂടാതെ മുതൽ 24 വരെ കോഴിക്കോട്ടു നിന്ന് പുറപ്പെടുന്ന കോഴിക്കോട് - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസിൽ ഒരു സെക്കൻഡ് ക്ലാസ് സിറ്റിംഗ് (നോൺ എസി) കോച്ച് കൂടിയും ഉൾപ്പെടുത്തും.
ചെന്നൈ എഗ്മോറിൽനിന്ന് 24നു പുറപ്പെടുന്ന ചെന്നൈ എഗ്മോർ - കൊല്ലം ജംഗ്ഷൻ അനന്തപുരി എക്സ്പ്രസിൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് കൂടി ഉൾപ്പെടുത്തും. കൊല്ലം ജംഗ്ഷനിൽനിന്ന് 25ന് പുറപ്പെടുന്ന കൊല്ലം ജംഗ്ഷൻ - ചെന്നൈ എഗ്മോർ അനന്തപുരി എക്സ്പ്രസിൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് കൂടി ഉൾപ്പെടുത്തും.
ഇന്നു മുതൽ 26 വരെ ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെടുന്ന എംജിആർ ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്പ്രസിൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ചുകൂടി ഉൾപ്പെടുത്തും. നാളെ മുതൽ 27 വരെ ആലപ്പുഴയിൽനിന്നു പുറപ്പെടുന്ന ആലപ്പുഴ-എംജിആർ ചെന്നൈ സെൻട്രൽ എക്സ്പ്രസിൽ ഒരു സ്ലീപ്പർ ക്ലാസ് കോച്ച് കൂടി ഉൾപ്പെടുത്തുമെന്നും അറിയിപ്പിൽ പറയുന്നു.